ഇ വാർത്ത | evartha
ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു
ലോകവ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈറസ് ബാധയേത്തുടർന്ന് മരിച്ചവരുടെ എണ്ണം 4,56,284 ആയി. ഇക്കഴിഞ്ഞ അഞ്ച് മണിക്കൂറിനിടെ 7,626 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഈ സമയത്ത് 709 പേരുടെ ജീവൻ പൊലിയുകയും ചെയ്തു.
രോഗം ബാധിച്ചവരുടെ എണ്ണം 85,78,010 ആയി. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളാണ്.
അമേരിക്ക- 22,63,651, ബ്രസീൽ- 9,83,359, റഷ്യ- 5,61,091, ഇന്ത്യ- 3,81,091, ബ്രിട്ടൻ- 3,00,469, സ്പെയിൻ- 2,92,348, പെറു- 2,44,388, ഇറ്റലി- 2,38,159, ചിലി- 225,103, ഇറാൻ- 197,647 എന്നീ രാജ്യങ്ങളാണ് രോഗബാധയിൽ മുന്നിൽ നിൽക്കുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CndYsL
No comments:
Post a Comment