ഇ വാർത്ത | evartha
നാസികളുടെ ചിഹ്നം ഉപയോഗിച്ച ട്രംപിൻ്റെ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കി
നാസികളുടെ ചിഹ്നം ഉപയോഗിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകളും പരസ്യങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്തു. രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാൻ നാസികൾ ഒരിക്കൽ ഉപയോഗിച്ച ചുവന്ന ത്രികോണ ചിഹ്നം ഉപയോഗിച്ചതിനാണ് നടപടി. പ്രചാരണ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്തതായി ഫേസ്ബുക്ക് തന്നെയാണ് വ്യക്തമാക്കിയത്.
വിദ്വേഷത്തിനെതിരായ ഫേസ്ബുക്കിന്റെ നയം പോസ്റ്റുകളും പരസ്യങ്ങളും ലംഘിച്ചതായി ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ചിഹ്നത്തെ അപലപിക്കുകയോ അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതോ ആയ സന്ദർഭത്തിലല്ലാതെ രാഷ്ട്രീയ തടവുകാരെ തിരിച്ചറിയുന്നതിന് നിരോധിത വിദ്വേഷ ഗ്രൂപ്പിന്റെ ചിഹ്നം ഉപയോഗിക്കുന്നതിനെ ഫേസ്ബുക്ക് നയം വിലക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രസ്തുത നയത്തിൻ്റെ ഭാഗമായാണ് ഫേസ്ബുക്ക് ട്രംപിനെതിരെ രംഗത്തു വന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2YPyrOd
No comments:
Post a Comment