ഇ വാർത്ത | evartha
പ്രവാസികൾ സ്വദേശത്തേക്കയച്ച പണത്തിൽ വൻ വർദ്ധന: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
സൗദിയിൽ നിന്ന് നാലുമാസത്തിടെ പ്രവാസികളയച്ച പണത്തിൽ വൻ വർദ്ധന. എകദേശം 99 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലു മാസത്തിനിടെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത് 4,365 കോടി റിയാലാണെന്ന് അധികൃതർ വ്യക്തമാക്കി.
നാലു മാസത്തിനിടെ വിദേശികളയച്ച പണത്തിൽ 2.3 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള കണക്കകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സൗദി അറേബ്യയിലെ കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിട്ടിയാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ആദ്യ നാലുമാസത്തെ അപേക്ഷിച്ചു ഈ വർഷം ആദ്യ നാലുമാസം വിദേശികൾ 99 കോടിയിലേറെ റിയാൽ അധികം അയച്ചതായാണ് ബാങ്ക് വ്യക്തമാക്കുന്നത്.
അതേസമയം ഏപ്രിൽ മാസത്തിൽ വിദേശികളയച്ച പണത്തിൽ 8.7 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ വിദേശികളയച്ച പണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്ത് കഴിഞ്ഞ വർഷമായിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3du406n
No comments:
Post a Comment