ഇ വാർത്ത | evartha
ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്: കറാച്ചി മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഇവർ കറാച്ചിയിലാണെന്നാണ് കരുതപ്പെടുന്നത്. ദാവൂദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിലാണെന്നാണ് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കറാച്ചിയിലെ മിലിറ്ററി ആശുപത്രിയിൽ ദാവൂദ് ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 1993ലെ ബോംബെ സ്ഫോടനത്തിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3eUM9pt
No comments:
Post a Comment