ഇ വാർത്ത | evartha
കൊറോണയ്ക്ക് വാക്സിൻ കണ്ടെത്തിയെന്ന് ഇറ്റലിയുടെ അവകാശവാദം
കൊറോണയെ തുരത്താൻ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്തെത്തി. രാജ്യത്തെ വിദഗ്ധർ പുതുതായി വികസിപ്പിച്ചെടുത്ത വാക്സിൻ എലികളിൽ പരീക്ഷിച്ച് വിജയം കണ്ടതായാണ് വാദം. കോശങ്ങളില്‍ വാക്സിന് ആന്റിബോഡികള്‍ നിര്‍മിച്ച് വൈറസിനെ നിര്‍വീര്യമാക്കിയെന്നാണ് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്.
റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന് പരീക്ഷണം. കോശത്തിലെ കൊറോണവൈറസിനെ വാക്സിന് നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്സിന് വികസിപ്പിച്ച “ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.
കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇറ്റലിയുടെ അവകാശവാദം. അതേ സമയം കൊറോണയ്ക്കെതിരേ പ്രതിരോധമരുന്ന് കണ്ടെത്തിയതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3c6AFOU
No comments:
Post a Comment