വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്ത് വിട്ട് കേന്ദ്രം;ഏഴ് ദിവസങ്ങളിലായി പ്രവാസികളുടെ മടക്കം - dailynewsvessel.

news at a click

Breaking

Post Top Ad

Responsive Ads Here

Monday, May 4, 2020

വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്ത് വിട്ട് കേന്ദ്രം;ഏഴ് ദിവസങ്ങളിലായി പ്രവാസികളുടെ മടക്കം

ഇ വാർത്ത | evartha
വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്ത് വിട്ട് കേന്ദ്രം;ഏഴ് ദിവസങ്ങളിലായി പ്രവാസികളുടെ മടക്കം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി.  ഏഴുദിവസത്തെ പട്ടികയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിൽ വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെ തിരിച്ചെത്തിക്കാ നാണ് നീക്കം.

ആദ്യദിവസം യുഎഇയിലെ അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോട്ടേക്കും സര്‍വീസ് ഉണ്ടാകും. സൗദിയിലെ റിയാദില്‍നിന്ന് കോഴിക്കോട്ടേക്കും ഖത്തറില്‍നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്. ലണ്ടന്‍- മുംബൈ സിംഗപ്പൂര്‍- മുംബൈ ക്വാലാലംപൂര്‍- ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ വഴി ഹൈദരാബാദ് മനില അഹമ്മദാബാദ് ധാക്ക ശ്രീനഗര്‍ എന്നിവയാണ് ആദ്യ ദിവസത്തെ മറ്റു സര്‍വീസുകള്‍.

രണ്ടാം ദിവസം ബഹ്റൈന്‍ – കൊച്ചി, ദുബായ്- ചെന്നൈ (2 സര്‍വീസ്,), ക്വാലാലംപൂര്‍ – മുംബൈ , ന്യൂയോര്‍ക്ക്- മുംബൈ വഴി അഹമ്മദാബാദ് ധാക്ക-ഡല്‍ഹി , കുവൈത്ത് ഹൈദരാബാദ് , സിംഗപ്പൂര്‍- അഹമ്മദാബാദ് , ലണ്ടന്‍- ബെംഗളൂരു എന്നിങ്ങനെ സര്‍വീസ് നടത്തും.

മൂന്നാം ദിവസം കുവൈത്ത് കൊച്ചി , മസ്‌കത്ത്- കൊച്ചി , റിയാദ്- ഡല്‍ഹി , ക്വാലാലംപൂര്‍- തൃച്ചി, ചിക്കാഗോ- മുംബൈ വഴി ചെന്നൈ , ധാക്ക- മുംബൈ മനില- മുംബൈ , ലണ്ടന്‍- ഹൈദരാബാദ്, ഷാര്‍ജ-ലക്‌നോ എന്നിങ്ങനെയും.

നാലാം ദിവസം ഖത്തര്‍ – തിരുവനന്തപുരം, ക്വാലാലംപൂര്‍- കൊച്ചി , കുവൈത്ത് ചെന്നൈ സിംഗപ്പൂര്‍ – തൃച്ചി ലണ്ടന്‍- മുംബൈ ധാക്ക-ഡല്‍ഹി അബൂദാബി ഹൈദരാബാദ് വാഷിങ്ടണ്‍- ഡല്‍ഹി വഴി ഹൈദരാബാദിലേക്ക് 300 പേരുമായി.

അഞ്ചാം ദിവസം ദമാം കൊച്ചി , ബഹ്റൈന്‍- കോഴിക്കോട്, ക്വാലാലംപൂര്‍- ചെന്നൈ, മനില- ഡല്‍ഹി, ലണ്ടന്‍- അഹമ്മദാബാദ് , ദുബായ്- കൊച്ചി , ധാക്ക-ശ്രീനഗര്‍, സാന്‍ഫ്രാന്‍സിസ്‌കൊ- ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി.

ആറാം ദിവസം ക്വാലാലംപൂര്‍ – കൊച്ചി, മസ്‌കത്ത് ചെന്നൈ , ലണ്ടന്‍- ചെന്നൈ , ജിദ്ദ ഡല്‍ഹി , കുവൈത്ത് അഹമ്മദാബാദ് , ദുബായ് ഡല്‍ഹി (2 സര്‍വീസ് വീതം)മനില- ഹൈദരാബാദ് , ധാക്ക- ശ്രീനഗര്‍ , സിംഗപ്പൂര്‍- ബെംഗളൂരു , ന്യൂയോര്‍ക്ക്- ഡല്‍ഹി വഴി ഹൈദരാബാദിലേക്ക്.

ഏഴാം ദിവസം കുവൈത്ത് കോഴിക്കോട് മനില- ചെന്നൈ ധാക്ക- ചെന്നൈ ലണ്ടന്‍- ഡല്‍ഹി ചിക്കാഗോ- ഡല്‍ഹി വഴി ഹൈദരാബാദ് ജിദ്ദ- കൊച്ചി ക്വാലാലംപൂര്‍- ഹൈദരാബാദ് -ദുബായ്- അമൃതസർ

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3fkg9wa

No comments:

Post Bottom Ad

Responsive Ads Here

Pages