ഇ വാർത്ത | evartha
അമേരിക്കയിൽ നിന്നും 50 ദിവസത്തിനിടെ പുറത്താക്കപ്പെട്ടത് 20,000 അനധികൃത കുടിയേറ്റക്കാർ
കൊറോണ ബാധയെ തുടർന്ന് അമേരിക്കയിൽ സ്ഥിതിഗതികൾ രൂക്ഷം. അതിനിടയിൽ അമേരിക്കയിൽ നിന്ന് 50 ദിവസത്തിനിടെ പുറത്താക്കപ്പെട്ടത് 20,000 അനധികൃത കുടിയേറ്റക്കാരാണ്. മാർച്ച് മുതലുള്ള കണക്കുകൾ പ്രകാരമാണിത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിേയേറ്റ വിലക്ക് വന്നതിനു പിന്നാലെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികൾ അമേരിക്ക അടച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് കുടിയേറ്റ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ അമേരിക്കയിലേക്കെത്തിയതിൽ 90 ശതമാനം കുടിയേറ്റക്കാരെയും മടക്കി അയച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3bgGisv
No comments:
Post a Comment