ഇ വാർത്ത | evartha
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും
ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും. അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട്കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്ന അദ്ദേഹത്തിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
വിരമിക്കലിന് ശേഷം ജസ്റ്റിസ് ഗൊഗോയ് അസമില്‍ സ്ഥിരതാമസമാക്കും. ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ദിബ്രുവിലെയും ഗുവാഹത്തിയിലെയും വീടുകള്‍ക്ക് ഉള്‍പ്പെടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.
പുതിയ ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് എസ് എ ബോബ്ഡേ നാളെ സത്യപ്രതിജ്ഞ ചെയ്യും.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Kq1guk
No comments:
Post a Comment