ഇ വാർത്ത | evartha
ശിശു ദിനം നെഹ്‌റു അന്തരിച്ച സുദിനം; നാക്കു പിഴച്ച് മന്ത്രി എംഎം മണി
കട്ടപ്പന: വീണ്ടും നാക്കു പിഴയിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് മന്ത്രി എംഎം മണി. ഇത്തവണ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട മന്ത്രിയുടെ പരാമര്‍ശമാണ് ചിരിപടര്‍ത്തിയത്.ശിശു ദിനം ജവഹര്‍ലാല്‍ നെഹ്‌റു മരിച്ച ദിവസമാണെന്നും. ഒരു സുദിനമാണെന്നുമായിരുന്നു പൊതു സമ്മേളനത്തില്‍ മന്ത്രി പറഞ്ഞത്.
” ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണ് ഇന്ന്.”എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി, ദീര്‍ഘനാള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയെന്നും മന്ത്രി മണി പറഞ്ഞു നിരവധി പ്പേരാണ് മന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ യില്‍ എത്തിയത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CMHHbi
No comments:
Post a Comment