ഇ വാർത്ത | evartha
ശബരിമല സര്‍വ്വീസ്;കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി
കൊച്ചി: ശബരിമല സര്‍വ്വീസുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനമെടുത്ത് കെഎസ്ആര്‍ടിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. തീര്‍ത്ഥാടകര്‍ക്കായി അധിക ബസ് സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിലയ്ക്കല്‍ പമ്പ റൂട്ടില്‍ 120 അധിക ബസ്സുകള്‍ സര്‍വീസ് നടത്തും. വിവിധ ഡിപ്പോകളില്‍ നിന്ന് 500 ബസ്സുകള്‍ വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും.
കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് കെ എസ് ആര്‍ ടി സിയെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ക്ഷാമം സര്‍വ്വീസുകളെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യമായാല്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കും. തീര്‍ത്ഥാടന കാലത്തെ സര്‍വ്വീസുകളെ പ്രതിസന്ധികള്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2rMsq8c
No comments:
Post a Comment