ഇ വാർത്ത | evartha
ശബരിമല വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേസുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാണ് സുപ്രീം കോടതി തീരുമാനം.
വിധി എന്തായാലും സര്‍ക്കാര്‍ അതംഗീകരിക്കും. യുവതീ പ്രവേശനം സംബന്ധിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിധിയുടെ എല്ലാ നിയമവശങ്ങളും അംഗീകരിക്കേണ്ടതുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ല. വിധിയില്‍ സ്റ്റേയില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OhmUlJ
No comments:
Post a Comment