ഇ വാർത്ത | evartha
ബിലാൽ മാനസികരോഗിയെന്ന് പിതാവ്, ബുദ്ധിമാനായ ക്രിമിനലെന്ന് പൊലീസ്: കൊലപാതക്തിനു ശേഷം തെളിവുകളില്ലാതാക്കാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു
താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതി ബിലാലിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നുള്ള വാദങ്ങൾ തള്ളി പൊലീസ്. പ്രതി ചോദ്യം ചെയ്യലിനോട് നല്ല രീതിയില്‍ സഹകരിച്ചുവെന്നും ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴിപ്രകാരം തൊണ്ടിമുതലുകള്‍ കണ്ടെടുത്തകാര്യവും പൊലീസ് ചൂണ്ടിക്കാട്ടി.
കൊലപാതകത്തിനു ശേഷം പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതി പ്രത്യേകം ശ്രദ്ധിച്ചതായും മൊബൈലുകല്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. ബിലാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നതായി പിതാവ് നിസാം ഹമീദ് വെളിപ്പെടുത്തിയിരുന്നു. കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കൃത്യം നടത്തിയത് ഇവനാണെന്ന് തോന്നിയിരുന്നെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ബിലാൽ ചെറുപ്പം മുതല്‍ വീട് വിട്ടിറങ്ങുന്ന പ്രകൃതക്കാരനാണ്. പലപ്രാവശ്യം ഇറങ്ങിപ്പോയിട്ടുണ്ട്. അക്കാലം മുതലെ മാനസികാരോഗാശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുകയാണെന്നും പിതാവ് പറഞ്ഞു. വീട്ടുകാരെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് ജോലി മതിയാക്കി നാട്ടിലെത്തിയതെന്നും നാട്ടിലെത്തിയ ശേഷം ഒരു കട തുറന്നപ്പോള്‍ അവിടെ നിര്‍ത്താനായിരുന്നു പരിപാടിയെന്നും പിതാവ് പറഞ്ഞു. എന്നാല്‍ അതുമായി സഹകരിക്കാന്‍ അവന്‍ തയ്യാറായില്ലെന്നും പിതാവ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി അവനെ കാണാതായിരുന്നു. അവനെ തിരഞ്ഞപ്പോള്‍ ചെരുപ്പ് മൊബൈല്‍ ഫോണ്‍ കാണാനില്ലായിരുന്നു. വണ്ടി എടുത്ത് കടയില്‍ ചെന്നപ്പോള്‍ അവന്‍ അവിടെയും എത്തിയിരുന്നില്ല. പിന്നീട് ഇക്കാര്യം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവന്റെ രൂപം വസ്ത്രം എല്ലാ പൊലീസിനോട് പറഞ്ഞുകൊടുത്തു. അവര്‍ ഉടന്‍തന്നെ തന്നെ വിവരങ്ങള്‍ എല്ലാവര്‍ക്കും കൈമാറുകയും മകന്‍ ഉടന്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു- പിതാവ് പറയുന്നു.
അതിന് പിന്നാലെ ഞങ്ങളുടെതായ രീതിയല്‍ പരിശോധന നടത്തി. കണ്ടില്ല. അവൻ്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. നാടുവിട്ടാല്‍ പിന്നെ എന്റെ ഫോണ്‍ എടുക്കില്ല. ഭാര്യയുടെ അനിയത്തി വിളിച്ചാല്‍ മാത്രം ഫോണ്‍ എടുക്കും. തിങ്കളാഴ്ച ഉച്ചയോടെ ഫോണ്‍ ഓണായിരുന്നു. അവനെ വിളിച്ചപ്പോള്‍ ജോലിക്ക് നില്‍ക്കുന്ന ഇടപ്പള്ളിയിലാണുള്ളതെന്ന് പറഞ്ഞു.ഈ വിവരം ഞാന്‍ സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയും ചെയ്തു. മുഹമ്മദ് സാലിക്കിന്റെ വീട്ടില്‍ ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചുരുന്നു. എന്നാല്‍ ആ വീടുമായി അവന് യാതൊരു ബന്ധവും ഉണ്ടായിരിന്നില്ലെന്നും പിതാവ് വ്യക്തമാക്കി.
വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരു തവണ അവരെ സഹായിക്കാനായി ബിലാല്‍ പോയിരുന്നു. അവന്‍ മനസില്‍ ചിന്തിക്കുന്നത് എന്താണെന്ന് ആര്‍ക്കും പറയാനാവില്ല, അവന്‍ സത്യം പറയില്ല. എൻ്റെ സ്വത്ത് മുഴുവന്‍ നശിപ്പിക്കുന്ന സ്വഭാവമാണ് പിതാവ് പറഞ്ഞു. നേരത്തെ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അവന്‍. മാലപ്പൊട്ടിച്ച കേസിലും ബസിൻ്റെ ബാറ്ററി മോഷ്ടിച്ച കേസും. പിന്നീട് ആകൊലപാതകത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ബിലാലാണെന്ന് സംശയമുണ്ടായിരുന്നു. കാല് കയറുകൊണ്ട് കെട്ടി, ഗ്യാസ് കുറ്റി തുറന്നുവെച്ചു എന്നൊക്കെ കേട്ടപ്പോള്‍ സംശയമുണ്ടായിരുന്നു. ഇക്കാര്യം പൊലീസ് ഓഫീസറോട് പറഞ്ഞിരുന്നതായും പിതാവ് പറയുന്നു.
അതേസമയം കൊലക്കേസുമായി ബന്ധപ്പെട്ട കാര്‍ ആലപ്പുഴ നഗരത്തില്‍ കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2z2eUBk
No comments:
Post a Comment